Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Teams

ബാസ്കറ്റ്ബോൾ ലീ​ഗ് കേ​രള: ടീമുകളായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​ഥ​മ ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള (ബി​എ​ൽ​കെ) ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് മേ​യ് 27 മു​ത​ൽ ജൂ​ണ്‍ ആ​റു​വ​രെ കൊ​ച്ചി റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും.

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക്യാ​​​പി​​​റ്റ​​​ൽ​​​സ്, കോ​​​ട്ട​​​യം ബൈ​​​സ​​​ണ്‍​സ്, ആ​​​ല​​​പ്പു​​​ഴ ഡോ​​​ൾ​​​ഫി​​​ൻ​​​സ്, കൊ​​​ച്ചി സ്റ്റാ​​​ലി​​​യ​​​ൻ​​​സ്, തൃ​​​ശൂ​​​ർ ട​​​സ്ക്കേ​​​ഴ്സ്, കാ​​​ലി​​​ക്ക​​​ട്ട് വാ​​​രി​​​യേ​​​ഴ്സ് എ​​​ന്നി​​​ങ്ങ​​​നെ ആ​​​റ് ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളാ​​​ണ് ലീ​​​ഗി​​​ൽ പ​​​ര​​​സ്പ​​​രം ഏ​​​റ്റു​​​മു​​​ട്ടു​​​ക.

ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​വും കാ​​​യി​​​ക മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. ലീ​​​ഗി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഗാ​​​ന​​​വും, ‘ഡ​​​ങ്ക​​​ൻ’ എ​​​ന്ന ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​വും ച​​​ട​​​ങ്ങി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി.

Latest News

Corehub Up